11:46pm 25 September 2026
NEWS
മണ്ണന്തലയിൽ ഒൻപതാം ക്ലാസുകാരിക്ക് പീഡനം; 16, 17 വയസ്സുള്ള മൂന്ന് വിദ്യാർഥികൾ കസ്റ്റഡിയിൽ
25/09/2026  11:11 AM IST
nila
മണ്ണന്തലയിൽ ഒൻപതാം ക്ലാസുകാരിക്ക് പീഡനം; 16, 17 വയസ്സുള്ള മൂന്ന് വിദ്യാർഥികൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: മണ്ണന്തലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസ്സുള്ള വിദ്യാർഥികളെയാണ് മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തത്.

പെൺകുട്ടിയുമായി നേരത്തെ പരിചയമുണ്ടായിരുന്ന വിദ്യാർഥികൾ സ്‌കൂളിൽ പോകാതെ കുട്ടിയെയും കൂട്ടി പുറത്തുപോയെന്നും അവിടെവച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. പെൺകുട്ടിയും കസ്റ്റഡിയിലുള്ള വിദ്യാർഥികളും വ്യത്യസ്ത സ്‌കൂളുകളിലാണ് പഠിക്കുന്നത്.

സ്‌കൂളിൽ നടത്തിയ കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി സംഭവം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ വിവരം കുട്ടിയുടെ വീട്ടുകാരെയും പൊലീസിനെയും അറിയിച്ചു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

കസ്റ്റഡിയിലെടുത്ത മൂന്ന് വിദ്യാർഥികളെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img